09:33pm 11 November 2026
NEWS
വോട്ടർ പട്ടിക പരിഷ്കരണം:ജാഗ്രതാ കാമ്പയിനുമായി ഐ.സി.എഫ്
09/11/2025  02:55 PM IST
nila
വോട്ടർ പട്ടിക പരിഷ്കരണം:ജാഗ്രതാ കാമ്പയിനുമായി ഐ.സി.എഫ്

ദോഹ : കേരളത്തിൽ  ആരംഭിച്ച തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണത്തിൽ ( എസ ഐ ആർ ) പ്രവാസികളെ ബോധവൽകരിക്കുന്നതിനും ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിനുമായി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) ജാഗ്രതാ കാമ്പയിൻ ആചരിക്കും.                       " പ്രവാസികൾ നാടിന്റെ നട്ടെല്ല് " എന്നതാണ് കാമ്പയിൻ പ്രമേയം. നവംബർ, ഡിസംബർ മാസങ്ങളിൽ നടക്കുന്ന കാമ്പയിനിന്റെ ഭാഗമായി വിവിധ പരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ട്.
കേരളത്തിന്റെ സാമൂഹിക സാമ്പത്തിക വികസനത്തിൽ നിർണ്ണായക പങ്കുവഹിക്കുന്ന പ്രവാസികൾ ജനാധിപത്യ പ്രകിയയിൽ നിന്ന് പുറംതള്ളപ്പെട്ട് പോകരുത്. നിലവിലെ നടപടിക്രമമനുസരിച്ച്, വോട്ടർ പട്ടികയിൽ മുൻപ് ഇടം നേടിയവർക്ക് ഓൺലൈനായി രേഖകൾ അപ്ലോഡ് ചെയ്യാൻ സാധിക്കുമെങ്കിലും, ബൂത്ത് ലെവൽ ഓഫീസർമാർ  വീട്ടിൽ വന്നു നേരിട്ട് പരിശോധിച്ച് അവിടുത്തെ താമസക്കാരനാണെന്ന് കുടുംബങ്ങൾ ഉറപ്പ് വരുത്തുന്നതോടെ മാത്രമേ വോട്ടവകാശം ഉറപ്പിക്കാനാവൂ.

കാമ്പയിനിന്റെ ഭാഗമായി ഇൻഫർമേഷൻ ഡ്രൈവ്, ജാഗ്രതാ സംഗമങ്ങൾ, കാൾ ചെയ്ൻ സിസ്റ്റം, ഹെൽപ്പ് ഡെസ്ക‌്  , എന്നിവ വിവിധ ഘടകങ്ങളിലായി സംഘടിപ്പിക്കും.
പ്രസിഡണ്ട് അഹമ്മദ് സഖാഫി പേരാമ്പ്രയുടെ അധ്യക്ഷതയിൽ ചേർന്ന ഐ സി എഫ് നാഷണൽ ക്യാബിനറ്റ് യോഗത്തിൽ , ഐ സി എഫ് ഇന്റർനാഷണൽ എച്ച ആർ ഡി പ്രസിഡണ്ട് അബ്ദുറസാഖ് മുസ്‌ലിയാർ പറവണ്ണ , ഇക്കണോമിക് സെക്രട്ടറി സിറാജ് ചൊവ്വ  , നാഷണൽ ജനറൽ സെക്രട്ടറി മുഹമ്മദ് ശാഹ് ആയഞ്ചേരി , ഡെപ്യൂട്ടി പ്രസിഡന്റുമാരായ അബ്ദുൽ അസീസ് സഖാഫി പാലൊളി.  അബ്ദുൽ സലാം ഹാജി പാപ്പിനിശ്ശേരി , ജമാൽ അസ്‌ഹരി  , കെ ബി അബ്ദുല്ല ഹാജി , വിവിധ വകുപ്പ് സെക്രട്ടറിമാർ  തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു . 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img